നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍: കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ബൈക്ക് യാത്രികന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. ഇയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി.

കുറ്റിപ്പുറം - തൃശൂര്‍ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു. ബസ് അമിത വേഗത്തില്‍ ആയിരുന്നു എന്ന് അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

മാരുതി എക്കോ വാഹനത്തിലാണ് വിദ്യാര്‍ഥിനി സഞ്ചരിച്ചിരുന്നത്. ഈ വണ്ടിയില്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലും ഒരാള്‍ ചികിത്സയില്‍ ഉണ്ട്.