ഉറുഗ്വായെ പിടിച്ചുകെട്ടി കേപ് വർദെ; ലോകവേദിയിൽ വീണ്ടും അട്ടിമറി പ്രകടനം

കെവിൻ പിനയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ കേപ് വർദെക്കെതിരെ ഉറുഗ്വായ് രണ്ട് ഗോൾ നേടി ലീഡ് പിടിച്ചെങ്കിലും, രണ്ടാം പകുതിയിൽ ഹെലിയോ വരേല നേടിയ ഗോളിൽ കേപ് വർദെ സമനില നേടി

ഉറുഗ്വായെ പിടിച്ചുകെട്ടി കേപ് വർദെ; ലോകവേദിയിൽ വീണ്ടും അട്ടിമറി പ്രകടനം

മിയാമി: ലോകവേദിയിൽ വീണ്ടും ശ്രദ്ധനേടി കേപ് വർദെ. ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ ശക്തരായ ഉറുഗ്വായെ 2-2 സമനിലയിൽ പിടിച്ചുകെട്ടിയ കേപ് വർദെ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോൾ നേട്ടവും ആഘോഷിച്ചു.

കെവിൻ പിനയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ കേപ് വർദെക്കെതിരെ ഉറുഗ്വായ് രണ്ട് ഗോൾ നേടി ലീഡ് പിടിച്ചെങ്കിലും, രണ്ടാം പകുതിയിൽ ഹെലിയോ വരേല നേടിയ ഗോളിൽ കേപ് വർദെ സമനില നേടി. മികച്ച പ്രകടനത്തിന് കെവിൻ പിന മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള കേപ് വർദെ, അടുത്ത മത്സരത്തിൽ സൗദി അറേബ്യയെ തോൽപ്പിച്ചാൽ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കാം.