കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, യാത്രക്കാരിക്ക് പരിക്ക്
ഇന്ന് വൈകിട്ട് മൂന്നോടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
മലപ്പുറം: വളാഞ്ചേരി വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂക്കാട്ടിരി സ്വദേശി വള്ളൂറാൻ ഹംസയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നോടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെയും അപകടത്തിൽപ്പെട്ട മറ്റുള്ളവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments ()