ഇടുക്കി ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിൽ സീലിംഗ് വീണ്ടും തകർന്നുവീണു; ജീവനക്കാർ ഭീതിയിൽ

കഴിഞ്ഞ ദിവസം ഓഫീസിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ ജോലിക്കായി ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗങ്ങൾ തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇടുക്കി ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിൽ സീലിംഗ് വീണ്ടും തകർന്നുവീണു; ജീവനക്കാർ ഭീതിയിൽ

ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിൽ സീലിംഗ് തകർന്നുവീണു. പഴക്കം ചെന്ന കെട്ടിടത്തിന്റെ സീലിംഗിന്റെ ഭാഗങ്ങൾ തുടർച്ചയായി ഇടിഞ്ഞുവീഴുന്നത് ജീവനക്കാരിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഓഫീസിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ ജോലിക്കായി ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗങ്ങൾ തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

സീലിംഗ് തകർന്നുവീണ സമയത്ത് ഓഫീസിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. എന്നാൽ, കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ സീലിംഗ് തകർന്നുവീഴുന്ന സാഹചര്യം തുടരുന്നത് ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നുണ്ട്.

അപകടാവസ്ഥയിലുള്ള പഴയ കെട്ടിടത്തിൽ ഭീതിയോടെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നാണ് വിവരം. കെട്ടിടത്തിന്റെ സുരക്ഷ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓഫീസ് മറ്റൊരു സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം.