സുരേഷ് ഗോപിയുടെ വാഗ്ദാനം യാഥാർത്ഥ്യമായി; പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് അനുവദിച്ചു

കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയുടെ വാഗ്ദാനം യാഥാർത്ഥ്യമായി; പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് അനുവദിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ ഓണക്കാലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്ത മൂന്ന് ലക്ഷം രൂപ വീതമുള്ള ധനസഹായം പുലിക്കളി സംഘങ്ങള്‍ക്ക് അനുവദിച്ചുകൊണ്ട് ഉത്തരവായി. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ഈ ഫണ്ട് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പുലിക്കളി സംഘങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതില്‍ വന്ന താമസം മൂലമാണ് ധനസഹായം വൈകിയതെന്നും, തുടര്‍ന്ന് വിഷയം പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി നേടിയെടുക്കുകയായിരുന്നു എന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.