സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മലയോര തീരദേശ മേഖലകളിൽ അതീവ ജാഗ്രത

നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അല‍ർട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മലയോര തീരദേശ മേഖലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ബാക്കി 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച വരെ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ, ദുരന്തനിവാരണ അതോറിറ്റി മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്ന ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചു.