വിമാനത്താവളത്തിന് സമീപം ചാർട്ടർ വിമാനം തകർന്നുവീണു; എട്ട് മരണം

വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ആറ് പേരും അപകടത്തിൽ മരിച്ചതായി നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സ്ഥിരീകരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വിമാനത്താവളത്തിന് സമീപം ചാർട്ടർ വിമാനം തകർന്നുവീണു; എട്ട് മരണം
Charter Plane Crash

അലാസ്ക: പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ട് പേർ മരിച്ചു. ആങ്കറേജിൽ നിന്ന് കേപ് ന്യൂവൻഹാമിലേക്ക് സർവീസ് നടത്തിയിരുന്ന സെക്യൂരിറ്റി ഏവിയേഷന്റെ സെസ്ന 441 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

കേപ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ മേഖലയിലാണ് വിമാനം തകർന്നുവീണത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15ഓടെയാണ് അപകടം സംഭവിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം.

വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ആറ് പേരും അപകടത്തിൽ മരിച്ചതായി നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) സ്ഥിരീകരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അപകടത്തെ തുടർന്ന് അലാസ്കൻ കമാൻഡും മറ്റ് രക്ഷാപ്രവർത്തക ഏജൻസികളും സ്ഥലത്തെത്തി. പ്രതികൂലമായ വിദൂര ഭൂപ്രദേശത്താണ് വിമാനം വീണതെങ്കിലും രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുകയായിരുന്നു.

അതേസമയം, അപകടത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. വിമാനത്തിന്റെ സാങ്കേതിക നില, കാലാവസ്ഥ, മറ്റ് സാഹചര്യങ്ങൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിന് എൻടിഎസ്ബിയാണ് നേതൃത്വം നൽകുന്നത്.