ഇന്ത്യ തകർത്ത ഭീകരകേന്ദ്രത്തിന് പാകിസ്ഥാന്റെ 25 കോടി: ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനം പുനർനിർമ്മിച്ചതിൽ പ്രതിഷേധം
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. പാകിസ്ഥാൻ സർക്കാർ 25 കോടി രൂപ സാമ്പത്തിക സഹായം നൽകിയെന്നാണ് റിപ്പോർട്ടുകൾ
ഇന്ത്യൻ സൈന്യത്തിന്റെ 'ഓപ്പറേഷൻ സിന്ദൂർ' തിരിച്ചടിയിൽ തകർക്കപ്പെട്ട ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനമായ 'മർകസ് സുബാൻ അല്ലാ' പാകിസ്ഥാൻ സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെ പുനർനിർമ്മിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ ഭീകരവാദ കേന്ദ്രത്തിന്റെ പുനർനിർമ്മാണത്തിനായി പാകിസ്ഥാൻ സർക്കാർ 25 കോടി പാക്കിസ്ഥാനി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ പൂർണ്ണ അറിവോടെയും സാമ്പത്തിക പിന്തുണയോടെയും തകർന്ന ഭീകരവാദ ആസ്ഥാനം വീണ്ടും പ്രവർത്തനക്ഷമമാക്കിയ പാകിസ്ഥാന്റെ നടപടിക്കെതിരെ ഇപ്പോൾ കടുത്ത വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്.
Comments ()