ചേലക്കോട് ടാങ്കർ ലോറി നിയന്ത്രണം വിട്ട് അപകടം: രണ്ടുപേർ മരിച്ചു

ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും .ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ചേലക്കോട് ടാങ്കർ ലോറി നിയന്ത്രണം വിട്ട് അപകടം: രണ്ടുപേർ മരിച്ചു

തൃശൂർ ചേലക്കോട് മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ടുണ്ടായ ദാരുണമായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് ജീവൻ പൊലിഞ്ഞത്. ചേലക്കോട്ടെ പീടികയിൽ ചായകുടിക്കാനായി നിർത്തിയതായിരുന്നു ഇരുവരും. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് യാത്രയ്ക്കിടയിൽ ചായ കുടിക്കാനിറങ്ങിയതായിരുന്നു.

പഴയന്നൂരിലേക്ക് പോകുകയായിരുന്ന ഷെമീറും ഇതേസമയത്ത് ഇവിടെയെത്തി. ഇതിനിടയിലാണ് പാഞ്ഞുവന്ന മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇവരുടെ മേലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ലോറിക്കടിയിൽ കുടുങ്ങിയ രണ്ടുപേരെയും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.