‘ആസൂത്രിതമായി അപകീർത്തിപ്പെടുത്തുന്നു’, സൈബർ പൊലീസിൽ പരാതിയുമായി വേടൻ
തനിക്കെതിരെ ആസൂത്രിതമായി ഗൂഢാലോചന നടത്തി തെറ്റായ പ്രചാരണം നടത്തുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആരോപണങ്ങളുടെ ഉറവിടവും പിന്നിലെ വ്യക്തികളെയും കണ്ടെത്തണമെന്നാണ് വേടന്റെ ആവശ്യം
തിരുവനന്തപുരം: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടക്കുന്നതായി ആരോപിച്ച് റാപ്പർ വേടൻ പരാതി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സൈബർ പൊലീസിനും സംസ്ഥാന പൊലീസ് മേധാവിക്കും വേടൻ പരാതി സമർപ്പിച്ചു.
തനിക്കെതിരെ ആസൂത്രിതമായി ഗൂഢാലോചന നടത്തി തെറ്റായ പ്രചാരണം നടത്തുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആരോപണങ്ങളുടെ ഉറവിടവും പിന്നിലെ വ്യക്തികളെയും കണ്ടെത്തണമെന്നാണ് വേടന്റെ ആവശ്യം.
സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments ()