1.77 കോടി രൂപ നഷ്ടപരിഹാരം നൽകണം; കൊല്ലം സുധിയുടെ കുടുംബത്തിന് ആശ്വാസമായി കോടതി വിധി
കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍.
കോട്ടയം: അന്തരിച്ച സിനിമ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകാൻ കോട്ടയം എംഎസിടി (MACT) കോടതി ഉത്തരവിട്ടു. സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവർക്കാണ് നഷ്ടപരിഹാര തുകയ്ക്ക് അർഹതയുള്ളത്. നീണ്ടനാളത്തെ നിയമനടപടികൾക്കും പരിശോധനകൾക്കും ശേഷമാണ് ഇൻഷുറൻസ് കമ്പനിയോട് തുക നൽകാൻ കോടതി നിർദേശിച്ചത്.
2023 ജൂൺ 5-ന് തൃശൂർ കൈപ്പമംഗലത്തുവെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിക്കുന്നത്. മൂന്ന് സഹപ്രവർത്തകർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻതന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടതി ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.
Comments ()