ഗാന്ധിജിയെ അധിക്ഷേപിച്ച് 500 രൂപ നോട്ട് കൊണ്ട് റീൽ; കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

ഐടി ആക്ടിലെ 67-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഗാന്ധിജിയെ അധിക്ഷേപിച്ച് 500 രൂപ നോട്ട് കൊണ്ട് റീൽ; കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ച ഗുജറാത്തിലെ കണ്ടന്റ് ക്രിയേറ്റർ സിമ്രാൻ പട്ടേലിനെ (47) സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിജയന്തിയുടെ തലേദിവസം 500 രൂപ നോട്ട് ഉപയോഗിച്ച് അശ്ലീല പരാമർശങ്ങളോടെ ഇവർ ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകനായ ധർമേഷ് ഗാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ടിലെ 67-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

യുവതിയുടെ റീലിന്റെ ഭാഗങ്ങളും അറസ്റ്റ് ദൃശ്യങ്ങളും ഇവർ മാപ്പ് പറയുന്ന വീഡിയോയും സൂറത്ത് പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 12-ാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള സിമ്രാൻ പട്ടേൽ, വിവാഹ ശേഷം കഴിഞ്ഞ 17 വർഷമായി സൂറത്തിലാണ് താമസമെന്നും ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി റീലുകൾ പോസ്റ്റ് ചെയ്യുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി.