കോഴിക്കോട് - ബംഗളൂരു 'കാവേരി' ബസും ലോറിയും കൂട്ടിയിടിച്ചു; മൈസൂരുവിൽ നാല് മരണം, മുപ്പതോളം പേർക്ക് പരിക്ക്

പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഗുരുതരമായ അപകടം നടന്നത്.

കോഴിക്കോട് - ബംഗളൂരു 'കാവേരി' ബസും ലോറിയും കൂട്ടിയിടിച്ചു; മൈസൂരുവിൽ നാല് മരണം, മുപ്പതോളം പേർക്ക് പരിക്ക്

മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചതായാണ് വിവരം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന 'കാവേരി' ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

പെരിയപട്ടണ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് ഈ അതിദാരുണമായ അപകടം നടന്നത്. ബസിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപ്രതീക്ഷിതമായി ലോറി എതിർ ദിശയിലേക്ക് തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.