ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ അസാധു: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

20 അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ അസാധു: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി. 20 അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം.

സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്ക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.