മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ 15 ലക്ഷം രൂപയായി ഉയര്‍ത്തി
അപകട ഇന്‍ഷൂറന്‍സ് ധനസഹായം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള ഗ്രൂപ്പ് അപകട ഇന്‍ഷൂറന്‍സ് ധനസഹായം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് ആന്‍ഡ് തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചന്ദ്രശേഖര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇന്‍ഷൂറന്‍സ് തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്താനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഫിഷറീസ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍, ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോള്‍ തുക 15 ലക്ഷമായി വര്‍ധിപ്പിച്ചിരിക്കുന്നത്. മത്സ്യമേഖലയുടെ സമഗ്ര പുരോഗതിക്കായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി.
Comments ()