ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ ; കുടുംബവഴക്കെന്ന് സംശയം, അന്വേഷണം

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കുടുംബപ്രശ്നങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇരുവരുടെയും മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ ; കുടുംബവഴക്കെന്ന് സംശയം, അന്വേഷണം

ബെംഗളൂരു: ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരുവിലാണ് സംഭവം. രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. രാഘവേന്ദ്ര ഓട്ടോറിക്ഷ ഡ്രൈവറാണ്.

സംഭവസമയത്ത് ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ കുട്ടികൾ ദാവൻഗെരെയിലുള്ള ശ്രുതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്.

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കുടുംബപ്രശ്നങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇരുവരുടെയും മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂവെന്നും അധികൃതർ അറിയിച്ചു.