പ്രവാസി ക്ഷേമത്തിനും പരാതി പരിഹാരത്തിനും മസ്കറ്റ് ഇന്ത്യൻ എംബസിയിൽ 'ഓപ്പൺ ഹൗസ്'

മസ്കറ്റിലെ ഇന്ത്യൻ എംബസി അങ്കണത്തിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.

പ്രവാസി ക്ഷേമത്തിനും പരാതി പരിഹാരത്തിനും മസ്കറ്റ് ഇന്ത്യൻ എംബസിയിൽ 'ഓപ്പൺ ഹൗസ്'

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും ക്ഷേമകാര്യങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായി മസ്കറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. സ്ഥാനപതി പ്രശാന്ത് പിസെയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എംബസി അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. ഒമാനിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും തങ്ങളുടെ പരാതികൾ ഉന്നയിക്കാനും ക്ഷേമവിഷയങ്ങൾ ചർച്ച ചെയ്യാനും ഈ അവസരം പ്രയോജനപ്പെടുത്താം. ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർhttps://forms.gle/ZvHrKNgEUcNiZocL9എന്ന ലിങ്ക് വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് 98282270 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം; എംബസി ഉദ്യോഗസ്ഥർ ഇവരുമായി പിന്നീട് ബന്ധപ്പെടും.