ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച അഞ്ച്‌ മിനുട്ട്‌ നീണ്ട വികാരനിര്‍ഭരമായ വീഡിയോയിലൂടെയാണ്‌ താരം പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമുള്ള തന്റെ ഐതിഹാസിക യാത്ര അവസാനിപ്പിക്കുന്നതായി ലോകത്തെ അറിയിച്ചത്‌.

തന്റെ കരിയറിലെ സുപ്രധാനമായ ചില നിമിഷങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌, 2003 ഓഗസ്‌റ്റില്‍ താന്‍ ആദ്യമായി അണിഞ്ഞ ആ ഏഴാം നമ്പര്‍ ജഴ്‌സി ഇനി തിരികെ നല്‍കാന്‍ സമയമായിരിക്കുന്നു എന്ന്‌ റൊണാള്‍ഡോ വ്യക്തമാക്കി. തല ഉയര്‍ത്തിപ്പിടിച്ചും തികഞ്ഞ ആത്മാഭിമാനത്തോടെയും തനിക്ക്‌ സാധ്യമായതെല്ലാം രാജ്യത്തിനായി സമര്‍പ്പിച്ചുകൊണ്ടാണ്‌ താന്‍ പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഈ സുദീര്‍ഘമായ കരിയറില്‍ ഒപ്പം നിന്ന എല്ലാ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും തന്റെ കുടുംബത്തിനും ഒപ്പം തനിക്ക്‌ എക്കാലത്തും വലിയ പിന്തുണ നല്‍കിയ പോര്‍ച്ചുഗീസ്‌ ഫുട്‌ബോള്‍ ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ടാണ്‌ താരം തന്റെ വിടവാങ്ങല്‍ പ്രസംഗം ഉപസംഹരിച്ചത്‌. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളുടെ വിരമിക്കല്‍ വാര്‍ത്ത ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്‌.