പാലക്കാട്ട് നിന്ന് ഏഷ്യൻ വേദിയിലേക്ക്; 4 മെഡലുകളുമായി ഇന്ത്യയുടെ അഭിമാനമായി മലയാളി സൈനികൻ നായിക് രഞ്ജിത്
ഏഷ്യൻ വേദിയിൽ ഇന്ത്യയുടെ അഭിമാനമായി നായിക് രഞ്ജിത് ആർ.
ന്യൂഡൽഹി: ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് 2026 നീന്തൽ മത്സരത്തിൽ മിന്നുന്ന പ്രകടനവുമായി മലയാളി സൈനികൻ നായിക് രഞ്ജിത് ആർ. ഇന്ത്യക്കായി ഒരു വെള്ളി മെഡലും മൂന്ന് വെങ്കല മെഡലുകളുമടക്കം നാല് നേട്ടങ്ങളാണ് രഞ്ജിത് സ്വന്തമാക്കിയത്.
പാലക്കാടൻ ഗ്രാമങ്ങളിലെ കുളങ്ങളിൽ നീന്തിപ്പഠിച്ച ഈ കായികതാരം ഇന്ന് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടിയ ശേഷമാണ് രഞ്ജിത് ഏഷ്യൻ പോരാട്ടത്തിന് യോഗ്യത നേടിയത്.
ഇന്ത്യൻ സൈന്യത്തിലെ എൻജിനീയേഴ്സ് വിഭാഗത്തിലാണ് രഞ്ജിത് സേവനമനുഷ്ഠിക്കുന്നത്. 2015 ഡിസംബർ 31-ന് സൈന്യത്തിൽ ചേർന്ന അദ്ദേഹം 2023 മാർച്ച് 23 മുതൽ ചേതക് കോർപ്സ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. സൈനിക സേവനത്തിനൊപ്പമുള്ള കഠിനാധ്വാനവും നീന്തലിനോടുള്ള അഭിനിവേശവുമാണ് രഞ്ജിതിനെ ഈ മികച്ച നേട്ടത്തിലേക്ക് നയിച്ചത്.
Comments ()