പാലക്കാട് ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന 13കാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി

പാലക്കാട് ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന 13കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എരുത്തേമ്പതി വണ്ണാമട സ്വദേശിനി അശ്വിനി ആണ് മരിച്ചത്. 13 വയസ്സായിരുന്നു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. എന്നാൽ പനി മൂർച്ഛിച്ചതോടെ കുട്ടിയെ പാലക്കാട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടർന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചത്.