രാഷ്ട്രീയത്തിലേക്ക് കാലുവെച്ച് ധനുഷ്? സാമൂഹിക സേവനത്തിന് ആഹ്വാനം

കേവലം സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം ജനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാനാണ് താരം ആരാധകരോട് ആഹ്വാനം ചെയ്തത്.

രാഷ്ട്രീയത്തിലേക്ക് കാലുവെച്ച് ധനുഷ്? സാമൂഹിക സേവനത്തിന് ആഹ്വാനം

ചെന്നൈ: ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കവെ നടന്‍ ധനുഷ് നടത്തിയ പ്രസംഗം തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. കേവലം സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം ജനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാനാണ് താരം ആരാധകരോട് ആഹ്വാനം ചെയ്തത്.

'നമ്മുടെ ഈ കൂട്ടായ്മയ്ക്കും ഐക്യത്തിനും വലിയൊരു ശക്തിയുണ്ട്. നല്ലൊരു ലക്ഷ്യത്തിനായി നാം ഈ ശക്തി ഉപയോഗിക്കണം. സിനിമയുടെ ഓഡിയോ ലോഞ്ചുകളിലും ഫാന്‍സ് മീറ്റുകളിലും മാത്രം ഒതുങ്ങാതെ, നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ മുന്‍കൈ എടുക്കണം. എനിക്ക് നിങ്ങളില്‍ കൂടുതല്‍ അഭിമാനം തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു.'

വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകം' പ്രഖ്യാപിക്കുന്നതിന് മുന്‍പ് 'വിജയ് മക്കള്‍ ഇയക്കം' എന്ന സംഘടനയിലൂടെ വര്‍ഷങ്ങളോളം ഇത്തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന് സമാനമായ നീക്കമാണ് ധനുഷിന്റേതും എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമായത്.