ഇരട്ട ചുമതല നിർവഹിക്കാൻ പ്രയാസം; കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറെന്ന് സണ്ണി ജോസഫ്
സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങൾക്കും സർക്കാർ ഉത്തരവാദിത്തങ്ങൾക്കും ഒരുപോലെ സമയം കണ്ടെത്തുന്നത് എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കണ്ണൂർ: പാർട്ടി സംഘടനാ ചുമതലയും മന്ത്രിസ്ഥാനം വഹിക്കുന്ന ഉത്തരവാദിത്തവും ഒരേസമയം നിർവഹിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് തുറന്നുപറഞ്ഞ് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷനായും മന്ത്രിയായും ഒരേസമയം പ്രവർത്തിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരിട്ടിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങൾക്കും സർക്കാർ ഉത്തരവാദിത്തങ്ങൾക്കും ഒരുപോലെ സമയം കണ്ടെത്തുന്നത് എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതൃത്വം ആവശ്യമായ തീരുമാനം കൈക്കൊള്ളുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
Comments ()