കൊച്ചിയിലെ ഡി ജെ പാർട്ടി നിയന്ത്രണം: പൊലീസ് നോട്ടീസ് റദ്ദാക്കി ഹൈക്കോടതി; 3 മണിവരെ പ്രവർത്തിക്കാൻ അനുമതി
കൊച്ചിയിലെ ഡിജെ പാർട്ടികൾക്ക് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹൈക്കോടതി റദ്ദാക്കി.
കൊച്ചിയിലെ ബാർ ഹോട്ടലുകളിലെ ഡി ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പൊലീസ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആവശ്യമായ ലൈസൻസുള്ള ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാൻ പൊലീസിന് അധികാരമില്ലെന്നും, ഡി ജെ പാർട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കൃത്യമായ നിയമപരമായ മാനദണ്ഡങ്ങൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
റാഡിസൺ ബ്ലൂ ഹോട്ടൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. 15 ദിവസത്തിൽ കൂടുതൽ നീളുന്ന നിയന്ത്രണങ്ങൾ അടങ്ങിയ നോട്ടീസ് നൽകാൻ പൊലീസിന് നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, ആവശ്യമായ ഫീസ് അടച്ച് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാൻ ഹോട്ടലിന് അനുമതി നൽകി. എന്നാൽ, ഇത്തരം പരിപാടികളിൽ ശബ്ദമലിനീകരണം ഉണ്ടായാൽ പൊലീസിന് ഇടപെടാമെന്നും കോടതി കൂട്ടിച്ചേർത്തു.
Comments ()