തൃശ്ശൂർ എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ തൃശ്ശൂരിലുള്ള ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു

മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

തൃശ്ശൂർ എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ തൃശ്ശൂരിലുള്ള ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു

തൃപ്രയാർ : ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് നിർത്തി വെക്കുക, പ്രദേശവാസികളായ വാഹന ഉടമകൾക്ക് ടോൾ സൗജന്യമാക്കുക, പാലങ്ങളും സർവ്വീസ് റോഡുകളും ഉടൻ നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വ ത്തിൽ തൃശ്ശൂർ എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ തൃശ്ശൂരിലുള്ള ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.

സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഈ വിഷയത്തിൽ മൗനം തുടരുകയാണ്. ഇരു കൂട്ടരും ടോൾ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തൃശ്ശൂർ എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ നാളിതുവരെയായി ഒരു പ്രതികരണംപോലും നടത്തിയിട്ടില്ല.വിഷയത്തിൽ സ്ഥലം എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി അടിയന്തിരമായി ഇടപെടണമെന്നും ജനങ്ങളുടെ പ്രശ്ന‌ം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.

ചെമ്പൂക്കാവിൽ നിന്നാരംഭിച്ച മാർച്ചിൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പരിങ്ങാവിലുള്ള സുരേഷ് ഗോപി എം പി യുടെ ഓഫീസ് പരിസരത്ത് പൊലീസ് ബാരിക്കേഡ് വച്ച് പ്രതിഷേധ മാർച്ച് തടഞ്ഞു. കെ കെ വത്സരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ പി സന്ദീ പ് അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, എൻ കെ അക്ബർ എം എൽ എ ,പി കെ ചന്ദ്രശേഖരൻ , അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ എം കിഷോർ കുമാർ, എ എസ് ദിനകരൻ, ടി ടി ശിവദാസ് , രഘു കെ മാരാത്ത്, കെ വി രാജേഷ് എന്നിവർ സംസാരിച്ചു.

നിർമ്മാണം പൂർത്തിയാകാതെ നാട്ടികയിൽ നടക്കുന്ന അനധികൃത ടോൾ പിരിവിനെതിരെ ഒക്ടോബർ 7 മുതൽ എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടർച്ചയായാണ് സുരേഷ് ഗോപി ഗോപി എം പിയുടെ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചത്. ടോൾ പ്ലാസ ഉപരോധിച്ചും, മനുഷ്യചങ്ങല തീർത്തും, നെറ്റ് മാർച്ചും കളക്ട്രേറ്റ് മാർച്ചും സംഘടിപ്പിച്ചും, രാപ്പകൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ഏറ്റെടുത്തും നാട്ടികയിലെ ടോൾ സമരം ജനകീയ സമരമായി മാറി.