ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

ലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

തിരുവനന്തപുരം: ട്രെയിനിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ സ്വദേശിയായ വിജേഷ് എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

ട്രെയിനിൽ വെച്ച് ആക്രമണത്തിന് ഇരയായ യുവതി ഭയം മൂലം ബോധരഹിതയായി വീഴുകയായിരുന്നു. ഇതോടെ ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരും നാട്ടുകാരും ചേർന്നാണ് പ്രതിയായ വിജേഷിനെ തടഞ്ഞുവെച്ച് പിടികൂടിയത്. തുടർന്ന് ഇയാളെ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.

അക്രമത്തിനിരയായ യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കും പരിചരണത്തിനും ശേഷം ആരോഗ്യാവസ്ഥ വീണ്ടെടുത്ത യുവതി തമ്പാനൂർ റെയിൽവെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സംഭവത്തെക്കുറിച്ച് കൃത്യമായ മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി തമ്പാനൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.