സ്വപ്നനേട്ടം ജന്മനാട്ടിൽ തന്നെ: ഊരാളി വിഭാഗത്തിലെ ആദ്യ ഡോക്ടറായ ശരണ്യ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചുമതലയേറ്റു
ജന്മനാട്ടിൽ ആദ്യ നിയമനം കിട്ടിയതിൻറെ സന്തോഷത്തിലാണ് ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇടുക്കിയിലെ ആദ്യത്തെ ഡോക്ടറായ ശരണ്യ മോഹനൻ.
ഇടുക്കി: ഇടുക്കി ഊരാളി ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ഡോക്ടറായ ശരണ്യ മോഹനന്‍, തന്റെ ആദ്യ ഔദ്യോഗിക നിയമനം സ്വന്തം നാടായ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജനായി ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി പുന്നപാറ ഉന്നതിയിലുള്ള കണ്ടത്തിന്‍കര കെ.എന്‍. മോഹനന്റെയും മിനിമോളുടെയും ഏകമകളായ ശരണ്യ ചെറുപ്പം മുതലേ നെഞ്ചിലേറ്റിയ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്.
സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിലും കുളമാവ് നവോദയ വിദ്യാലയത്തിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശരണ്യ, പ്ലസ് ടുവിന് 88 ശതമാനം മാര്‍ക്ക് നേടിയിരുന്നു. തുടര്‍ന്ന് 2019-ല്‍ ആദിവാസി വിഭാഗത്തില്‍ 23-ാം റാങ്കോടെ എം.ബി.ബി.എസ് പ്രവേശനം നേടുകയും ഫസ്റ്റ് ക്ലാസോടെ വിജയിക്കുകയും ചെയ്തു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതിനെ തുടര്‍ന്നാണ് തന്റെ ജന്മനാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ ജനങ്ങളെ സേവിക്കാനുള്ള ഭാഗ്യം ഈ മിടുക്കിക്ക് ലഭിച്ചത്.
Comments ()