എബോള ഭീതിയില്‍ നിന്നും കേരളത്തിന് മോചനം, 52കാരിയുടെ ഫലം നെഗറ്റീവ്
പാല സ്വദേശിയായ സ്ത്രീ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നേരത്തെ എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു
കോട്ടയം: കേരളത്തിന് ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച് ചികിത്സയില്‍ കഴിയുന്ന സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ 52കാരിയുടെ പരിശോധനാഫലം നെഗറ്റീവായി.
പാല സ്വദേശിയായ സ്ത്രീ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നേരത്തെ എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു.
ആഫ്രിക്കയില്‍ എബോള രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നതിനാലാണ് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചത്. ജാഗ്രതയുടെ ഭാഗമായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.
പനിയെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ആദ്യം ചികിത്സയ്ക്ക് എത്തിയത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ട് ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ശേഷം നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
Comments ()