വിനോദയാത്ര ദുരന്തമായി: തൃശൂരിൽ കാർ ലോറിയിലിടിച്ച് 8 എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു
ണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി കേരളത്തിൽ എത്തിയതായിരുന്നു ഇവർ.
തൃശൂർ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11:42-ഓടെയായിരുന്നു അപകടം നടന്നത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ തമിഴ്‌നാട് ദിണ്ടിഗൽ പി.എസ്.എൻ.എ. എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചവരിൽ ചിലർ; ബാക്കി മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തതെങ്കിലും എല്ലാവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ഒൻപതുമണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments ()