ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർക്ക് ദാരുണാന്ത്യം
ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചിലിൽ രണ്ട് മരണം. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
ഇടുക്കി വട്ടവടയിലുണ്ടായ കനത്ത മഴയെത്തുടർന്നുള്ള മണ്ണടിച്ചിലിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിനു സമീപം ഉണ്ടായ അപകടത്തിൽ കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, അദ്ദേഹത്തിന്റെ സഹോദരി എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ പ്രദേശത്ത് പെയ്ത അതിശക്തമായ മഴയ്ക്കിടെ ഇവരുടെ വീടിന്റെ ഷെഡിലേക്ക് മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. അപകടസമയത്ത് മൂന്നുപേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments ()