കുടുംബവഴക്കിനിടെ വാതിലിന്റെ ചില്ല് തകർത്തു; കൈമുറിഞ്ഞു രക്തം വാർന്ന യുവാവ് മരിച്ചു
ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈമുറിഞ്ഞ് രക്തം വാർന്നാണ് മരണം സംഭവിച്ചത്.
കൊച്ചി: കുടുംബവഴക്കിനിടെ രോഷാകുലനായി അടുക്കളവാതിലിന്റെ ചില്ല് തകര്‍ത്ത യുവാവ് കൈമുറിഞ്ഞ് രക്തം വാര്‍ന്നു മരിച്ചു. ഏലൂര്‍ മഞ്ഞുമ്മല്‍ ചാലനാട്ടുവീട്ടില്‍ പ്രവീണ്‍ (49) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
ചില്ല് തകരുന്നതിനിടെ കയ്യില്‍ ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ ഉടന്‍തന്നെ കുളിമുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം സഹോദരനെയും പിന്നീട് ഏലൂര്‍ പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി പ്രവീണിനെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ 3.30-ഓടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഷിംനയാണ് ഭാര്യ. ആന്‍ഡ്രിയ, അജോയ് എന്നിവരാണ് മക്കള്‍.
Comments ()