കൊച്ചി സ്വദേശിയായ കപ്പൽ ജീവനക്കാരനെ കാണാതായി; തെരച്ചിലിനായി സർക്കാരിൻ്റെ ഇടപെടൽ തേടി കുടുംബം
മുംബൈ MOL കമ്പനിയിലെ ഡെക്ക് ഓഫീസര്‍ ട്രെയിനിയാണ് ഷിന്റോണ്‍.
കൊച്ചി: എറണാകുളം ചെറായി (ഞാറയ്ക്കൽ) സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്ന് കാണാതായതായി പരാതി. ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നി (24) നെയാണ് കാണാതായത്. മുംബൈയിലെ MOL കമ്പനിയിൽ ഡെക്ക് ഓഫീസർ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു ഷിന്റോൺ.
ബുധനാഴ്ച രാത്രി 8.15 ഓടെ ഷിന്റോൺ സഹോദരനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ, അതിനുശേഷമാണ് യുവാവിനെ കാണാനില്ലെന്ന വിവരങ്ങൾ കമ്പനി അധികൃതർ കുടുംബത്തെ അറിയിക്കുന്നത്. ഒരു ടാർ കാരിയർ കപ്പലിലായിരുന്നു ഷിന്റോൺ ജോലി ചെയ്തിരുന്നത്.
നാളെ ഷിന്റോണിന്റെ പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ഈ ദാരുണമായ സംഭവം കുടുംബത്തെ തേടിയെത്തിയത്. യുവാവിനെ എത്രയും വേഗം കണ്ടെത്തുന്നതിനായി ശക്തമായ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാടുകാരും.
Comments ()