കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു, ഷിഗെല്ലയെന്ന് സംശയം, സാമ്പിള്‍ പരിശോധനയ്ക്കയച്ചു

മാവൂരില്‍ പനി ബാധിച്ച് സ്ത്രീ മരിച്ചു. പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്.

കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു, ഷിഗെല്ലയെന്ന് സംശയം, സാമ്പിള്‍ പരിശോധനയ്ക്കയച്ചു

കോഴിക്കോട്: മാവൂരില്‍ പനി ബാധിച്ച് സ്ത്രീ മരിച്ചു. പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വയറിളക്കവും പനിയെയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷിഗെല്ല പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.