പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് രണ്ട് വിദേശ പൗരന്മാർ മരിച്ചു
ബെംഗളൂരു: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ കോണ്‍റാഡിലെ സ്വിമ്മിങ് പൂളില്‍നിന്ന് വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശ പൗരന്മാര്‍ക്ക് ദാരുണാന്ത്യം. ജര്‍മന്‍ പൗരനും ലുഫ്താന്‍സ എയര്‍ലൈന്‍ കാബിന്‍ ക്രൂവുമായ അലക്‌സാണ്ടര്‍ മാക്‌സ്മിലിയന്‍ തെയ്‌സ് (57), സ്ലോവാക്യന്‍ പൗരനും ഐബിഎം പ്രൊജക്ട് മാനേജരുമായ യൂറൈ ഹൊര്‍വാറ്റ് എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 24 നിലകളുള്ള ഹോട്ടലിന്റെ മൂന്നാം നിലയിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുഎസ് പൗരനായ മാത്യു ഡെസാന്റിസ്, പൂള്‍ അറ്റന്‍ഡന്റായ രാഹുല്‍ തിവാരി (ഇന്ത്യ) എന്നിവര്‍ക്കും വൈദ്യുതാഘാതമേറ്റു. പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ബെംഗളൂരു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ദാരുണമായ ദുരന്തത്തെക്കുറിച്ച് ഹോട്ടല്‍ മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്കായി സ്വിമ്മിങ് പൂള്‍ നവംബര്‍ 30 വരെ അടച്ചിടുമെന്ന് ഹോട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments ()