‘പരീക്ഷയിൽ തോൽപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തി, 11കാരിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ചു, അധ്യാപകൻ അറസ്റ്റിൽ
2022-23 അധ്യയന കാലയളവിൽ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവമെന്നാണ് പൊലീസ് പറയുന്നത്. മദ്രസയിൽ പഠിച്ചിരുന്ന പെൺകുട്ടിയെ പരീക്ഷയിൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി
തിരുവനന്തപുരം: മദ്രസയിൽ പഠിച്ചിരുന്ന 11 വയസ്സുകാരിയെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻ അധ്യാപകൻ അറസ്റ്റിൽ. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തു മേലേവീട്ടിൽ എ.ആർ. സെയ്‌ദ് മുഹമ്മദ് (58) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. 2023ൽ നടന്ന സംഭവത്തിലാണ് ഏകദേശം മൂന്ന് വർഷത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
2022-23 അധ്യയന കാലയളവിൽ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവമെന്നാണ് പൊലീസ് പറയുന്നത്. മദ്രസയിൽ പഠിച്ചിരുന്ന പെൺകുട്ടിയെ പരീക്ഷയിൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയായിരുന്നു.
നെയ്യാറ്റിൻകര ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, പൂവാർ സി.ഐയുടെ ചുമതല വഹിക്കുന്ന കണ്ണൻ, പൊഴിയൂർ സി.ഐ. എം.എസ്. അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ സെയ്‌ദ് മുഹമ്മദിനെ റിമാൻഡ് ചെയ്തു.
Comments ()