സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു; ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിച്ച് എം.എ. യൂസഫലി
മാനന്തവാടി വെള്ളമുണ്ട സ്വദേശികളായ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
വയനാട് മാനന്തവാടി വെള്ളമുണ്ടയിലെ പ്രദേശവാസികളുടെ കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. പ്രദേശവാസിയായ റഫീഖ് അബ്ദുള്ള കുടുംബങ്ങളുടെ യാതനകൾ ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലി അടിയന്തരമായി ഇടപെട്ടത്. കിണർ നിർമ്മാണത്തിനായി ഉടൻ തന്നെ സാമ്പത്തിക സഹായം അനുവദിക്കുകയും ദ്രുതഗതിയിൽ നിർമ്മാണം പൂർത്തിയാക്കി പുതിയ കിണർ ഗ്രാമവാസികൾക്കായി തുറന്നു നൽകുകയും ചെയ്തു. വേനൽക്കാലത്ത് ഉൾപ്പെടെ പ്രദേശത്തുകാർ നേരിട്ടിരുന്ന രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ഇതോടെ ശാശ്വത പരിഹാരമായി. തങ്ങളുടെ ദുരിതത്തിന് ഉടനടി ആശ്വാസമേകിയ എം.എ. യൂസഫലിക്ക് ഹൃദയം നിറഞ്ഞ നന്ദിയാണ് കുടിവെള്ളം ലഭിച്ച കുടുംബങ്ങൾ രേഖപ്പെടുത്തുന്നത്.
Comments ()