മദ്യപിച്ച് ബൈക്കോടിച്ച് ആംബുലൻസിലിടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മദ്യപിച്ച് ലക്കുകെട്ട് പോലീസുകാരൻ ഓടിച്ച ബൈക്ക് ആംബുലൻസിലിടിച്ച് അപകടം
പത്തനംതിട്ട കോന്നി കൊന്നപ്പാറയിൽ മദ്യപിച്ച് ബൈക്കോടിച്ച്, ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി പോയ ആംബുലൻസിൽ ഇടിച്ചു കയറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രവീൺ കുമാറാണ് സംഭവത്തിൽ പിടിയിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഗിയുമായി നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക്, സ്റ്റേഷനിലേക്ക് പോകുകയായിരുന്ന പ്രവീണിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ മദ്യപിച്ച നിലയിലായിരുന്ന ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
Comments ()