ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ മരണം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസം എംഎല്‍എ ജനീഷ് കുമാര്‍ ഏറ്റെടുത്തു

അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനമായി.

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ മരണം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസം എംഎല്‍എ ജനീഷ് കുമാര്‍ ഏറ്റെടുത്തു

പത്തനംതിട്ട: ഗവിയില്‍ അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനമായി. കൂടാതെ, കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ സ്പോണ്‍സര്‍ ചെയ്യും.

ഗവിയില്‍ പ്രധാന ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പൊലീസ് ഔട്ട്പോസ്റ്റും സ്ഥാപിക്കും. ജനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

കൊല്ലപ്പെട്ട മേനകയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. യുവതി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തുന്നത്. ഇതിന്റെ ഫലം പുറത്തുവന്നാലേ മരണകാരണത്തില്‍ കൃത്യമായ വ്യക്തത ലഭിക്കൂ.