നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരത: ദില്ലിയിൽ 16കാരിയെ സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗം ചെയ്ത ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ദില്ലിയിൽ വഴിതെറ്റിയെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ 16കാരിയെ സ്വകാര്യ സ്ലീപ്പർ ബസിൽ വെച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.
ദില്ലിയിൽ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ പെൺകുട്ടി ഈമാസം നാലിന് ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കനത്ത മഴയെത്തുടർന്ന് വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ എത്തുകയായിരുന്നു. യാത്രയ്ക്കായി സഹായം തേടി റോഡിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ സ്വകാര്യ സ്ലീപ്പർ ബസിൽ കയറിയ പെൺകുട്ടിയെ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ആക്രമണത്തിനുശേഷം പെൺകുട്ടിയെ ഏകദേശം 47 കിലോമീറ്റർ അകലെയുള്ള ദില്ലി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് കാശ്മീരി ഗേറ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ തിമാപൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments ()