സ്വർണവിപണിയിൽ വൻ തകർച്ച; വില വീണ്ടും താഴേക്ക് , 92,000 രൂപയ്ക്കും താഴെ

ഡോളറിന്റെ മൂല്യം ഉയർന്നതും അമേരിക്കൻ കേന്ദ്രബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനകളും വിപണിയിൽ സ്വർണത്തിന്റെ മുന്നേറ്റത്തിന് തിരിച്ചടിയായി

സ്വർണവിപണിയിൽ വൻ തകർച്ച; വില വീണ്ടും താഴേക്ക് , 92,000 രൂപയ്ക്കും താഴെ

കൊച്ചി: കേരളത്തിലെ സ്വർണവിപണിയിൽ വിലയിടിവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞതോടെ വില 91,720 രൂപയിലെത്തി. ഗ്രാമിന് 45 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,465 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവൻ വിലയിൽ ഏകദേശം 16,000 രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. ഡോളറിന്റെ മൂല്യം ഉയർന്നതും അമേരിക്കൻ കേന്ദ്രബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനകളും വിപണിയിൽ സ്വർണത്തിന്റെ മുന്നേറ്റത്തിന് തിരിച്ചടിയായി. ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്കും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾക്കും സ്വർണവിപണിയിൽ സ്വാധീനമുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന നിരക്ക്. പിന്നീട് ഡിസംബർ 23ന് പവൻ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നിരുന്നു. റെക്കോർഡ് ഉയരത്തിൽ നിന്ന് തുടർച്ചയായി വില താഴുന്നതോടെ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ ഉറ്റുനോക്കുകയാണ്.