പവന് 200 രൂപ കൂടി, ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയ്ക്കിടെ സ്വർണവില വീണ്ടും കൂടി

കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി 1,800 രൂപയുടെ കുറവാണ് പവൻ വിലയിലുണ്ടായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 7,000 രൂപ ഇടിഞ്ഞതോടെ സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി

പവന് 200 രൂപ കൂടി, ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയ്ക്കിടെ സ്വർണവില വീണ്ടും കൂടി

കൊച്ചി: തുടർച്ചയായ വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ തിരിച്ചുകയറ്റം. ഇന്ന് പവന് 200 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,920 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 12,615 രൂപയായി.

കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി 1,800 രൂപയുടെ കുറവാണ് പവൻ വിലയിലുണ്ടായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 7,000 രൂപ ഇടിഞ്ഞതോടെ സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. ഇതിനിടെയാണ് ഇന്നത്തെ നേരിയ വർധന.

ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് സ്വർണവിലയിലെ മാറ്റങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതും അടിസ്ഥാന പലിശനിരക്ക് വർധിക്കാനുള്ള സാധ്യത ശക്തമായതും രാജ്യാന്തര വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായി. ഡോളർ സൂചികയിലും യുഎസ് ട്രഷറി ബോണ്ട് യീൽഡിലും ഉണ്ടായ വർധനയും വില താഴാൻ കാരണമായി. അതേസമയം, എണ്ണവില ബാരലിന് 100 ഡോളറിൽ താഴെയാണ് തുടരുന്നത്.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഉയർന്ന നിരക്കായ പവന് 1,31,160 രൂപ രേഖപ്പെടുത്തിയത്. ഡിസംബർ 23ന് ആദ്യമായാണ് പവൻ വില ഒരു ലക്ഷം രൂപ കടന്നത്.