സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; വില വീണ്ടും കുറഞ്ഞു, ഇന്നത്തെ സ്വർണവില അറിയാം
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,235 രൂപയും ഒരു പവന്റെ വില 1,05,880 രൂപയുമായി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. തുടർച്ചയായ വിലക്കുറവിന് പിന്നാലെ ഇന്ന് (ഒക്ടോബർ 22) പവന് 1,240 രൂപ കുറഞ്ഞതോടെ സ്വർണവില 1.06 ലക്ഷം രൂപയ്ക്ക് താഴെയെത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,235 രൂപയും ഒരു പവന്റെ വില 1,05,880 രൂപയുമായി.
കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഒക്ടോബർ 20ന് രാവിലെ പവന് 1,07,920 രൂപയായിരുന്ന വില അന്ന് ഉച്ചയോടെ 1,07,120 രൂപയായി കുറഞ്ഞു. ഒക്ടോബർ 21ന് ഈ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇന്ന് വീണ്ടും വലിയ വിലയിടിവ് രേഖപ്പെടുത്തിയത്. ഒക്ടോബർ 13ന് പവന് 1,09,480 രൂപയായിരുന്ന വിലയിൽനിന്ന് ഇപ്പോൾ 3,600 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ വ്യതിയാനങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതാണ് കേരളത്തിലെ നിരക്കുകളിലെ മാറ്റങ്ങൾക്ക് പ്രധാന കാരണം. അതേസമയം, വെള്ളിവിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ പവൻ സ്വർണവില
- ഒക്ടോബർ 22 – ₹1,05,880
- ഒക്ടോബർ 21 – ₹1,07,120
- ഒക്ടോബർ 20 (ഉച്ചയ്ക്ക്) – ₹1,07,120
- ഒക്ടോബർ 20 (രാവിലെ) – ₹1,07,920
- ഒക്ടോബർ 19 – ₹1,08,560
- ഒക്ടോബർ 18 – ₹1,08,280
- ഒക്ടോബർ 17 – ₹1,08,280
- ഒക്ടോബർ 16 – ₹1,08,120
- ഒക്ടോബർ 15 – ₹1,08,120
- ഒക്ടോബർ 14 – ₹1,08,720
Comments ()