വിലക്കുറവിന് പിന്നാലെ തിരിച്ചുകയറ്റം; സ്വർണം വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. പുതിയ നിരക്കനുസരിച്ച് ഗ്രാമിന് 12,825 രൂപയും പവന് 1,02,600 രൂപയുമാണ് വില

വിലക്കുറവിന് പിന്നാലെ തിരിച്ചുകയറ്റം; സ്വർണം വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയിൽ വില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. പുതിയ നിരക്കനുസരിച്ച് ഗ്രാമിന് 12,825 രൂപയും പവന് 1,02,600 രൂപയുമാണ് വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് നിരക്കുകൾ പുറത്തുവിട്ടത്.

അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ സ്വർണവിലയിലും ദിവസേന മാറ്റമുണ്ടാകാറുണ്ട്.

അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് നിലവിലെ നിരക്ക്.