പഞ്ചായത്ത് യോഗത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപ ലേഖയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്. ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

പഞ്ചായത്ത് യോഗത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. കണ്ണൂർ ജില്ലയിലെ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ദീപ ലേഖ (51) ആണ് മരിച്ചത്.

യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപ ലേഖയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്. ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ദീപ ലേഖ കുഴഞ്ഞുവീണത്. സംഭവത്തിന് പിന്നിലെ ആരോഗ്യപ്രശ്നം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിനിയാണ് ദീപ ലേഖ. ചൊക്ലി പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.