മഴ കനത്ത തിരുവോണം: മധ്യകേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്

മഴ കനത്ത തിരുവോണം: മധ്യകേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവോണ ദിനത്തിൽ ഉച്ച കഴിഞ്ഞതോടെ സംസ്ഥാനത്തുടനീളം മഴ കനത്തതിനെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പുതുക്കി. മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.