ശക്തമായ മഴയ്ക്ക് സാധ്യത, വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അവധി അങ്കണവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കെല്ലാം ബാധകമായിരിക്കും.

ശക്തമായ മഴയ്ക്ക് സാധ്യത,  വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മാനന്തവാടി: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ജൂലൈ 31) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം.

അവധി അങ്കണവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കെല്ലാം ബാധകമായിരിക്കും.

അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വിദ്യാർഥികളും രക്ഷിതാക്കളും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.