ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, പൊതുവിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും
കാസർകോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന്റെയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.
കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, പൊതുവിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട്ടിൽ സ്കൂളുകൾക്കും കോളേജുകൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാക്കി. റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ലെങ്കിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ അവിടെയും അവധി നൽകാമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Comments ()