വി ഡി സതീശന്‍ ഇനി ക്ലിഫ് ഹൗസില്‍; കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു

പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

വി ഡി സതീശന്‍ ഇനി ക്ലിഫ് ഹൗസില്‍; കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് താമസം മാറും. പാല് കാച്ചല്‍ മാത്രമുള്ള ചടങ്ങില്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും മറ്റ് അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

ക്ലിഫ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചുമതലയേറ്റെടുത്ത് ഒരു മാസത്തോളം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസിലായിരുന്നു താമസം.