കർണാടകയിൽ ചൂട് കടുക്കുന്നു: ബെംഗളൂരു അടക്കമുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
എല്ലാ ജില്ലകളിലും അടുത്ത ഏഴു ദിവസം നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്
കർണാടകത്തിൽ ബെംഗളൂരു അടക്കമുള്ള വിവിധ ജില്ലകളിൽ വരുംദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില സാധാരണയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ബെംഗളൂരുവിൽ 34 ഡിഗ്രി സെൽഷ്യസും കലബുറഗിയിൽ 37 ഡിഗ്രി സെൽഷ്യസും വരെ ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സാധാരണഗതിയിൽ ബെംഗളൂരുവിൽ തണുപ്പേറിയ കാലാവസ്ഥ പ്രതീക്ഷിക്കുന്ന സമയത്ത് അനുഭവപ്പെടുന്ന ഈ കടുത്ത ചൂട് ജനങ്ങളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Comments ()