സ്കൂട്ടറിൽ പോകുന്നതിനിടെ ഭാര്യയെ പിന്തുടർന്നെത്തി; നടുറോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം,നടുക്കം
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പാച്ചല്ലൂർ സ്വദേശിനി സീമയെയാണ് ഭർത്താവ് വിജയൻ ബൈക്കിലെത്തി പിന്തുടർന്ന് ആക്രമിച്ചത്
തിരുവനന്തപുരം: തിരുമലയിൽ കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ യുവതിക്കുനേരെ ഭർത്താവിന്റെ വെട്ടുകത്തി ആക്രമണം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പാച്ചല്ലൂർ സ്വദേശിനി സീമയെയാണ് ഭർത്താവ് വിജയൻ ബൈക്കിലെത്തി പിന്തുടർന്ന് ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുടുംബതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ 12 വർഷമായി വിജയനും സീമയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവർക്കിടയിലെ തർക്കങ്ങൾ ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
തിരുമലയിൽ പൊതുനിരത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ശ്രദ്ധനേടിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments ()