കായിക മേളയിലെ പുഴു വിവാദം; അധ്യാപകന് സസ്പെൻഷൻ
അധ്യാപകൻ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകൻ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അധ്യാപകന്റേത് പൂർണ്ണമായും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്ത് ഉത്തരവിറക്കിയത്.
പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ സംഭവത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വിവാദത്തിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണത്തെത്തുടർന്ന് മേളാനഗരിയിൽ വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലും തുടർന്നുള്ള സസ്പെൻഷൻ നടപടിയും ഉണ്ടായിരിക്കുന്നത്.
Comments ()